Friday, May 3, 2024
spot_img

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; 5 കിലോ ഹെറോയിനുമായി വിദേശ വനിത പിടിയിൽ; പിടിക്കൂടിയത് 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്ന്

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതയാണ് പിടിയിലായത്. വിപണിയിൽ 25 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നാണ് യുവതിയിൽ ഇന്ന് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശിയായ യുവതിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസാണ് പിടികൂടിയത്.

യുവതിയെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഡി ആര്‍ ഐക്ക് കൈമാറി. ഇന്ന് പുലർച്ചെയാണ് ആഫ്രിക്കയിലെ നെയ്‌റോബിയിൽ നിന്നെത്തിയ ആഫ്രിക്കൻ വനിതയിൽ നിന്ന് 25 കോടി രൂപ വിലമതിക്കുന്ന അഞ്ച് കിലോ ഹെറോയിൻ ഡി.ആർ.ഐ പിടികൂടിയത്. ബാഗേജ് പരിശോധിക്കുന്നതിനിടയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി വേട്ടയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

Related Articles

Latest Articles