Eliyarkkal-15-yrs-old-girl-suicide
കോഴിക്കോട്: സമൂഹമാധ്യമമായ ടിക്ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ് എന്നിവരാണ് ശനിയാഴ്ച അറസ്റ്റിലായത്. ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്.
കോഴിക്കോട് അത്തോളി കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ. അജ്‌നാസ് (36), അത്തോളി ഇടത്തിൽ താഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി. ഫഹദ് (36) എന്നിവരെ മെഡിക്കൽ കോളജ് അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നുചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേവരമ്പലത്തെ ഫ്ലാറ്റിൽവെച്ചായിരുന്നു പീഡനം.
ക്രൂരപീഡനത്തിനിരയായ യുവതിക്ക് ഗുരുതര പരിക്കുണ്ട്. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ് പീഡനം പുറത്തറിഞ്ഞത്. വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത യുവതി നാട്ടിലേക്ക് പോയി.
അജ്‌നാസാണ് ടിക്ടോക്ക് വഴി പരിചയപ്പെട്ട 32കാരിയായ യുവതിയുമായി അടുപ്പത്തിലായത്. പ്രണയം നടിച്ച് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്‌ച രാവിലെ കൊല്ലത്തുനിന്ന് ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോട്ടെത്തി. അജ്‌നാസും രണ്ടാം പ്രതി ഫഹദും ചേർന്നാണ് യുവതിയെ കാറിൽ ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ചത്.
തുടർന്ന് അജ്‌നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചു. നിജാസും ഷുഹൈബും അടുത്ത മുറിയിലുണ്ടായിരുന്നു. യുവതിക്ക് മദ്യവും മയക്കുമരുന്ന് ചേർത്ത സിഗരറ്റും നൽകി. തുടർന്ന് നാലുപേരും ചേർന്ന് ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി.
അസി. കമീഷണർക്ക് പുറമേ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ. ചന്ദ്രമോഹൻ, എസ്.ഐമാരായ എസ്. ഷാൻ, അഭിജിത്ത്, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെൻസാഫിലെ അംഗങ്ങളായ എ.എസ്.ഐ ഷാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…