Sunday, September 27, 2026

കോഴിക്കോട് കൂട്ടബലാത്സംഗം: രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കോഴിക്കോട്​: സമൂഹമാധ്യമമായ ടിക്​ടോക്​ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അത്തോളി സ്വദേശികളായ നിജാസ്​, ഷുഹൈബ്​ എന്നിവരാണ്​ ശനിയാഴ്ച​ അറസ്റ്റിലായത്​. ഒളിവിൽ കഴിയുന്നതിനിടെയാണ്​ ഇവർ പിടിയിലായത്​.

കോഴിക്കോട്​ അത്തോളി കോളിയോട്ടുതാഴം കവലയിൽ മീത്തൽ വീട്ടിൽ കെ.എ. അജ്‌നാസ്‌ (36), അത്തോളി ഇടത്തിൽ താഴം നെടുവിൽപൊയിൽ വീട്ടിൽ എൻ.പി. ഫഹദ്‌ (36) എന്നിവരെ മെഡിക്കൽ കോളജ്‌ അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലെ സംഘം വെള്ളിയാഴ്ച അറസ്​റ്റ്​ ചെയ്‌തിരുന്നു​ചേവായൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ ചേവരമ്പലത്തെ ഫ്ലാറ്റിൽവെച്ചായിരുന്നു പീഡനം.

ക്രൂരപീഡനത്തിനിരയായ യുവതിക്ക്​ ഗുരുതര പരിക്കുണ്ട്​. ശ്വാസതടസ്സവും ബോധക്ഷയവുമുണ്ടായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്​ പ്രതികൾ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെയാണ്​ പീഡനം പുറത്തറിഞ്ഞത്​. വെള്ളിയാഴ്​ച ആശുപത്രിയിൽനിന്ന്​ ഡിസ്​ചാർജ്​ ചെയ്​ത ​യുവതി നാട്ടിലേക്ക്​ പോയി.

അജ്‌നാസാണ്‌ ടിക്ടോക്ക്​ വഴി പരിചയ​പ്പെട്ട 32കാരിയായ യുവതിയുമായി അടുപ്പത്തിലായത്. പ്രണയം നടിച്ച്‌ ഇവരെ വിളിച്ചുവരുത്തുകയായിരുന്നു. ബുധനാഴ്‌ച രാവിലെ കൊല്ലത്തുനിന്ന്‌ ട്രെയിനിൽ പുറപ്പെട്ട യുവതി രാത്രിയോടെ കോഴിക്കോ​ട്ടെത്തി. അജ്‌നാസും രണ്ടാം പ്രതി ഫഹദും ചേർന്നാണ്​ യുവതിയെ കാറിൽ ചേവരമ്പലത്തെ ഫ്ലാറ്റിലെത്തിച്ചത്‌.

തുടർന്ന്​​ അജ്​നാസ് യുവതിയെ ശാരീരികമായി പീഡിപ്പിച്ചു. നിജാസും ഷുഹൈബും അടുത്ത മുറിയിലുണ്ടായിരുന്നു. യുവതിക്ക്​ മദ്യവും മയക്കുമരുന്ന്‌ ചേർത്ത സിഗരറ്റും നൽകി. തുടർന്ന്‌ നാലുപേരും ചേർന്ന്‌ ബലാത്സംഗം ചെയ്​തു. ദൃശ്യങ്ങൾ ഫോണിൽ പകർത്തി.

അസി. കമീഷണർക്ക്​ പുറമേ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ കെ. ചന്ദ്രമോഹൻ, എസ്‌.ഐമാരായ എസ്. ഷാൻ, അഭിജിത്ത്‌, മയക്കുമരുന്ന വിരുദ്ധ സംഘമായ ഡെൻസാഫിലെ അംഗങ്ങളായ എ.എസ്​.ഐ ഷാഫി, അഖിലേഷ്​, ജോമോൻ, ജിനേഷ്​ എന്നിവർ ചേർന്നാണ്‌ പ്രതികളെ പിടികൂടിയത്. അറസ്​റ്റിലായ പ്രതികളെ ഫ്ലാറ്റിലെത്തിച്ച്‌ തെളിവെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികൾ റിമാൻഡിലാണ്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles