Tuesday, June 18, 2024
spot_img

വീടിന് മുന്നിൽ ലഹരി ഉപയോഗം; ചോദ്യം ചെയ്ത ബിജെപി നേതാവിനെ മയക്കുമരുന്ന് സംഘം മർദ്ദിച്ച് കൊലപ്പെടുത്തി, ക്രൂരകൃത്യം നടന്നത് ഗുജറാത്തിൽ

ചണ്ഡീഗഡ്: പഞ്ചാബിൽ വീടിന് മുന്നിൽ നിന്ന് ലഹരി ഉപയോഗിച്ചതിനെ ചോദ്യം ചെയ്ത ബിജെപി നേതാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തി. ലുധിയാനയിലാണ് സംഭവം. ബിജെപി നേതാവായ ഭാരത് ഭൂഷൻ ശർമ്മയാണ്(60) അക്രമികളുടെ കൈകളാൽ കൊല്ലപ്പെട്ടത്.

ഇതിന് പിന്നിൽ മയക്കുമരുന്ന് സംഘമാണെന്നാണ് കണ്ടെത്തൽ. കൂടാതെ ആക്രമണത്തിൽ ബിജെപി നേതാവിന്റെ ദിവ്യാംഗനായ മകനും ഗുരുതരമായി പരിക്കേറ്റു. പത്തോളം ആളുകൾ ചേർന്ന് ഭാരത് ഭൂഷണിന്റെ വീടിന് മുന്നിൽ മയക്കുമരുന്ന് ഉപയോഗിക്കുകയും ഇതുവഴി ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് ഇത് ചോദിക്കാൻ വേണ്ടിയാണ് അദ്ദേഹം അങ്ങോട്ട് പോയത്. തുടർന്ന് ലഹരിസംഘത്തോട് പ്രദേശത്ത് നിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും അവർ അനുസരിച്ചില്ല. തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles