Monday, October 5, 2026

തിരുവനന്തപുരത്ത് ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: നെടുമങ്ങാട് ഭർത്താവ് ആത്മഹത്യ ചെയ്തതറിഞ്ഞ ഭാര്യ ജീവനൊടുക്കി. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്.

ഭർത്താവ് രാജേഷ് തൂങ്ങി മരിച്ചെന്ന വാർത്ത കേട്ട അപർണ്ണ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു.

രണ്ട് പേരും തമ്മിൽ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അപർണ്ണയുടെ വീട്ടിൽ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ
ഭർത്താവിനൊപ്പം പോകാൻ അപർണ തയ്യാറായില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.

Related Articles

Latest Articles