Friday, January 9, 2026

ലഹരി ഉപയോഗം പരസ്യപ്പെടുത്തി;തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

തിരുവനന്തപുരം : കോളേജ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി.കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥിയായ വൈശാഖിനാണ് മർദ്ദനമേറ്റത്. മൂന്നാം വർഷ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

ലഹരി ഉപയോഗം പരസ്യപ്പെടുത്തിയതിനാണ് മർദ്ദനം. ഒന്നാം വർഷ ബിരുദ ഫിസിക്സ് വിദ്യാർത്ഥിയാണ് വൈശാഖ്. മുഖത്തും വയറ്റിലും പരുക്കേറ്റ വൈശാഖ് ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Latest Articles