Sunday, May 19, 2024
spot_img

കഞ്ചാവുമായി എത്തുന്നത് കഴുതകൾ; താലിബാനെ പോലും വെല്ലുന്ന കേരളത്തിലെ ലഹരിമാഫിയ

കഞ്ചാവുമായി എത്തുന്നത് കഴുതകൾ; താലിബാനെ പോലും വെല്ലുന്ന കേരളത്തിലെ ലഹരിമാഫിയ | DONKEY TRANSPORT

കേരളത്തിൽ കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ മുതൽ 2021 ജൂലൈ 31 വരെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണു നടന്നത്. 16 മാസത്തിനിടെ പൊലീസും എക്സൈസും ചേർന്നു പിടിച്ചത് 9094.66 കിലോഗ്രാം.

ഒരു ബീഡി നിറയ്ക്കാൻ ഒരു ഗ്രാം എന്നു കൂട്ടിയാൽ, 90 ലക്ഷത്തിലധികം ബീഡിക്കുള്ളിൽ വച്ചു പുകയ്ക്കാമായിരുന്ന കഞ്ചാവ്! ഇതിന്റെ എത്രയോ ഇരട്ടി പിടിക്കപ്പെടാതെ വന്നുപോയി, ഉപയോഗിക്കുകയും, പുറത്തേക്കു കടത്തുകയും ചെയ്തു! വർക്ക് ഫ്രം ഹോം കാലത്ത്, വീടുകളിൽ കഞ്ചാവുകൃഷി കൂടി ചില മലയാളികൾ നടത്തിയെന്നു വ്യക്തമാക്കുന്നതാണ്, വീടുകളിൽനിന്നും മറ്റുമായി പിടിച്ചെടുത്ത കഞ്ചാവുചെടികളുടെ എണ്ണം- 1169. എന്നാലിപ്പോൾ കേരള അതിർത്തിയിലേക്ക് കഞ്ചാവ് കെട്ടുകളുമായി എത്തുന്നത് കഴുതകളെന്ന് റിപ്പോർട്ട്; കഴുതകളെ കണ്ടെത്തി കഞ്ചാവ് പിടിച്ചാലും കാര്യമില്ല; സ്പെഷ്യൽ ഡ്രൈവിന്റെ വിവരങ്ങൾ ചോർത്തി കഞ്ചാവ് മാഫിയ അതിർത്തി വനമേഖലകളിൽ കഞ്ചാവ് കടത്തുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ സ്പെഷൽ ഡ്രൈവിന്റെ വിവരങ്ങൾ കഞ്ചാവ് മാഫിയ ചോർത്തി.

കഞ്ചാവ് കടത്തുന്ന സംഘത്തെ പിടിക്കാൻ പോലീസ് സജ്ജമായിരുന്നു. എന്നാൽ പരിശോധന നടക്കുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്നെ പോലീസ് ലക്ഷ്യമിട്ട കേന്ദ്രങ്ങൾ സംഘം മനസിലാക്കുകയും സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു. കമ്പംമെട്ട് മുതൽ ബോഡിമെട്ട് വരെയുള്ള വനപാതകളിലൂടെ തലച്ചുമടായി കഞ്ചാവ് കടത്തുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സ്പെഷൽ ഡ്രൈവ് ആരംഭിച്ചത്. പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് മാഫിയ സംഘത്തെ അമർച്ച ചെയ്യാൻ ശ്രമിക്കുന്ന ഷാഡോ പൊലീസിന്റെ വിവരങ്ങളും മാഫിയ സംഘത്തിന്റെ പക്കലുണ്ട്. പുതിയതായി പൊലീസ് സ്റ്റേഷനിൽ ചുമതലയേൽക്കുന്ന എസ്ഐമാർ, എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വിവരങ്ങളും ചിത്രങ്ങളടക്കം മാഫിയ സംഘങ്ങളുടെ പക്കലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം.

Related Articles

Latest Articles