Wednesday, April 24, 2024
spot_img

വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്നുവേട്ട: 60 പേര്‍ കസ്റ്റഡിയില്‍, പിടിയിലായവരില്‍ 25 പേര്‍ സ്ത്രീകള്‍

ഇടുക്കി: വാഗമണ്ണിലെ നിശാപാർട്ടിയിൽ വൻ ലഹരിമരുന്നുവേട്ട. വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ നടന്ന ജില്ലാ നാർക്കോട്ടിക് സെല്ലിന്‍റെ റെയ്ഡിലാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്. നിശാ പാർട്ടിയിൽ പങ്കെടുത്ത അറുപതോളം പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരില്‍ 25 പേര്‍ സ്ത്രീകളാണ്. വൈകുന്നേരം തുടങ്ങിയ നിശാ പാർട്ടിയെ കുറിച്ച് എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. നിശാപാര്‍ട്ടി നടന്ന റിസോര്‍ട്ട് സിപിഐ നേതാവിന്‍റെ ഉടമസ്ഥതയിലുളളതാണ്.

നിശാപാര്‍ട്ടിയില്‍ നിന്ന് എൽഎസ്ഡി, സ്റ്റാമ്പ്‌, ഹെറോയിൽ, ഗം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തു. വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ടിൽ ആയിരുന്നു റെയ്ഡ്. പിടിയിലായവരിൽ സിനിമ-സീരിയൽ രംഗവുമായി ബന്ധമുള്ളവരും ഉൾപ്പെടുന്നുവെന്നാണ് സൂചന. അതേസമയം പ്രതികളായ 60 പേരുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Related Articles

Latest Articles