മറയൂര്‍: മദ്യപിച്ച് ബസ് ഓടിച്ച താല്‍ക്കാലിക ഡ്രൈവര്‍ക്കെതിരെയും കണ്ടക്ടര്‍ക്കെതിരെയും കേസെടുത്ത് പോലീസ്.
കാന്തല്ലൂരില്‍ നിന്ന് എറണാകുളത്തേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരെ നാട്ടുകാര്‍ ആണ് പിടികൂടി പൊലീസില്‍ ഏല്പിച്ചത്.
കണ്ടക്ടര്‍ കൂമ്ബന്‍പാറ സ്വദേശി ആന്റണി (51) പയസ് നഗര്‍ സ്വദേശി പ്രിന്‍സ് (32) എന്നിവര്‍ക്കെതിരെയാണ് വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് കേസെടുത്തത്. ബസ് ഡ്രൈവര്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

