Saturday, September 26, 2026

കോട്ടയത്ത് പോലീസിന് മുന്നിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം: യുവാവിന്റെ തല തല്ലിപ്പൊളിച്ചും, നഗ്നതാ പ്രദർശനം നടത്തിയും അക്രമം

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ പോലീസ് നോക്കിനിൽക്കെ മദ്യപാനിയുടെ ആക്രമണം. ക്രിസ്തുമസ് ദിനത്തിൽ കോട്ടയം നഗരമധ്യത്തിലാണ് മദ്യപാനിയുടെ അഴിഞ്ഞാട്ടം. അക്രമം തടയാനെത്തിയ യുവാവിന്റെ തല പോലീസിന് മുന്നിൽവെച്ച് അടിച്ചു പൊട്ടിച്ചു.

നാട്ടുകാര്‍ക്കെതിരെ വാക്കത്തി വീശിയ ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ നഗ്നതാപ്രദര്‍ശനം നടത്തി. സംഭവം തടയുന്നതില്‍ പൊലീസിന്റെ വന്‍ അലംഭാവം വന്നതായി ദൃക് സാക്ഷികള്‍ ആരോപിച്ചു.

വിവരം അറിയിച്ചിട്ടും പൊലീസ് സംഭവസ്ഥലത്തെത്തിയത് അരമണിക്കൂറിന് ശേഷമാണെന്നും പൊലീസ് വാഹനം എത്താത്തതിനാല്‍ അക്രമകാരിയെ കൊണ്ടു പോയത് ഓട്ടോറിക്ഷയിലാണെന്നുമടക്കം ഗുരുതര ആരോപണങ്ങളാണ് പൊലീസിന് നേരെ ഉയരുന്നത്. പൊലീസിന് മുന്നില്‍വെച്ച്‌ ഒരാളുടെ തല അടിച്ചുപൊട്ടിക്കുന്ന അവസ്ഥ വരെയുണ്ടായിട്ടും തടയുന്നതില്‍ വീഴ്ചയുണ്ടായെന്നും പ്രദേശവാസികള്‍ പറയുന്നു.

Related Articles

Latest Articles