Sunday, January 4, 2026

കൊടുംക്രൂരത; മദ്യപിക്കാൻ പണം നൽകാത്തതിന് കൂടെ താമസിക്കുന്ന സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത് നാല്പത്തിയഞ്ചുകാരൻ

ഭോപ്പാല്‍: മദ്യപിക്കാൻ പണം നൽകാത്തതിന് കൂടെ താമസിക്കുന്ന സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്ത് (Drunkard Attacked His Partner) നാല്പത്തിയഞ്ചുകാരൻ. മധ്യപ്രദേശിലെ ഭോപ്പാലിൽ ആണ് സംഭവം. പണം നല്‍കാത്തതിനെ തുടര്‍ന്ന് പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു.

ലവ് കുഷ് പട്ടേല്‍ എന്ന 45കാരനെയാണ് സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തത്. സംഭവം നടത്തിയ ശേഷം ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലിസ് പിടികൂടുകയായിരുന്നു. അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷമായി സോനുവിനൊപ്പം പട്ടേല്‍ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് 400 രൂപ ചോദിച്ചു.

എന്നാല്‍ സോനു പണം നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലിസ് പറയുന്നു. സോനുവിന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരാണ് പോലിസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles