Tuesday, May 28, 2024
spot_img

കാസര്‍കോട് ബോവിക്കാനത്ത് മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു; പിന്നാലെ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍

കാസര്‍കോട്: ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്ത് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍. തെങ്ങ് കയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. ഭാര്യ സു​ഗന്ധിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മണി സ്ഥിരമായി മദ്യപിക്കുന്നയാളായിരുന്നു. വഴക്കിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. നിലവിൽ മംഗലാപുരം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് സുഗന്ധി.

Related Articles

Latest Articles