Sunday, May 19, 2024
spot_img

ഗുരുദ്വാരയിൽ മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് നിയമസഹായം നൽകുമെന്ന് ഗുരുദ്വാര കമ്മിറ്റി

അമൃത്‌സർ∙ പട്യാലയിലെ ഗുരുദ്വാരയുടെ പരിസരത്ത് മദ്യപിച്ച സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നിർമൽജിത് സിങ് സൈനിക്ക് സൗജന്യ നിയമസഹായം നൽകുമെന്ന് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) വ്യക്തമാക്കി. ആളുകളുടെ മതവികാരം ഗുരുദ്വാരയുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നും അതിനു ഭംഗം വരുന്നതിനെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് എസ്‌ജിപിസി പ്രസിഡന്‍റ് ഹർജീന്ദർ സിങ് ധാമി പറഞ്ഞു. സൈനിക്ക് ആവശ്യമായ നിയമസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

ദുഖ് നിവാരൺ സാഹിബ് ഗുരുദ്വാരയിലെ ‘സരോവറിന്’ സമീപത്ത് വച്ച് മദ്യപിച്ച പർവീന്ദർ കൗർ എന്ന യുവതിയെ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് കൂട്ടികൊണ്ട് പോകുന്നതിനിടെയായിരുന്നു സൈനി വെടിവച്ച് കൊലപ്പെടുത്തിയത്.

Related Articles

Latest Articles