Thursday, May 16, 2024
spot_img

കൊല്ലം ഉളിയകോവിലിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗണിൽ തീപിടിത്തം

കൊല്ലം : ഉളിയക്കോവിൽ മെഡിക്കൽ സർവീസ് കോർപ്പറേഷന്‍റെ മരുന്ന് ഗോഡൗണിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തി നശിച്ചു.അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഒരു ഘട്ടത്തിൽ നിയന്ത്രണ വിധേയമായെന്ന് തോന്നിപ്പിച്ചെങ്കിലും തീ പിന്നീട് ആളിക്കത്തുകയായിരുന്നു. ഗോഡൗണിലെ സ്പിരിറ്റ് സൂക്ഷിച്ചിരുന്ന പുറക് വശത്ത് തീ പടർന്നതാണ് തീ വീണ്ടും അനിയന്ത്രണമാകുവാൻ കാരണം. കൂടുതൽ പോലീസുകാരും അഗ്നിസേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Latest Articles