Saturday, May 18, 2024
spot_img

‘മുത്തലാഖ് നിരോധിച്ച്, സ്ത്രീകളുടെ അഭിമാനം രക്ഷിച്ചതിന് പ്രധാനമന്ത്രിയ്ക്ക് നന്ദി’; ഇന്ന് നരേന്ദ്ര മോദിയുടെ ജന്മദിനത്തില്‍ മുസ്ലീംവനിതകളുടെ ദുആ സമ്മേളനം

എറണാകുളം: മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് മുസ്ലീം വനിതകളുടെ ദുആ സമ്മേളനം നടക്കുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. ഫേസ്ബുക് കുറിപ്പിൾപ്പടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിക്ക് എറണാകുളത്ത് വച്ച് നടക്കുന്ന ഈ സമ്മേളനത്തില്‍ അഫ്ഗാനിലെ വനിതകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുകയും അഫ്ഗാനിലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടപ്പിച്ചരിക്കുന്നത്

വെള്ളിയാഴ്ച രാവിലെ 11 ന്​ എറണാകുളത്ത്​ ദുആ സമ്മേളനം നടത്തുമെന്നാണ്​ ന്യൂനപക്ഷ മോര്‍ച്ചയുടെ അറിയിച്ചിരുന്നത്.

എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ…

മുത്തലാഖ് നിരോധിച്ചതിന്…
സ്ത്രീത്വത്തെ അപമാനിക്കുന്ന താലിബാനിസത്തെ പ്രതിരോധിച്ച്…
അഭിമാനം സംരക്ഷിച്ച.. മോദിജിക്ക്
നന്ദി.. ജന്മദിനത്തിൽ
മുസ്ലീം വനിതകളുടെ
ദുആ സമ്മേളനം
സെപ്തംബർ 17 ന്
എറണാകുളത്ത്.

Related Articles

Latest Articles