Thursday, January 8, 2026

വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായഹസ്തം; അഞ്ച് ലക്ഷം ദിര്‍ഹം സംഭാവന നല്‍കുമെന്ന് പ്രവാസി സഹോദരങ്ങള്‍

ദുബായ്: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി അഞ്ച് ലക്ഷം ദിര്‍ഹം (ഏകദേശം 96 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പ്രവാസി സഹോദരങ്ങള്‍.

ജെമിനി ഗ്രൂപ്പ് ചെയര്‍മാന്‍ സുധാകര്‍ ആര്‍ റാവു, മാനേജിങ് ഡയറക്ടര്‍ പ്രഭാകര്‍ ആര്‍ റാവു എന്നിവരാണ് കേന്ദ്ര സര്‍ക്കാര്‍ മുഖേന സഹായധനം നല്‍കുമെന്ന് അറിയിച്ചത്. ഇരുവരുടെയും തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

Related Articles

Latest Articles