Wednesday, January 7, 2026

ദുബൈയിൽ ഈ വർഷം അറസ്റ്റിലായത് 796 യാചകർ;ഭിക്ഷാടനത്തിനെതിരെ നടത്തിയ ക്യാമ്പയിന്റെ ഭാഗമായാണ് യാചകർ അറസ്റ്റിലായത്

ദുബൈ: ദുബൈ പൊലീസ് ഈ വര്‍ഷം ആദ്യ പകുതിയില്‍ 796 യാചകരെയാണ് അറസ്റ്റ് ചെയ്തത് എന്ന റിപ്പോർട്ടാണ് പുറത്ത് വിട്ടിരിക്കുന്നത്. 796 യാചകരും, 1,287 തെരുവു കച്ചവടക്കാരും ഇതിനോടകം അറസ്റ്റിലായി. ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ വിഭാഗവും ദുബൈയിലെ പൊലീസ് സ്റ്റേഷനുകളും സഹകരിച്ചാണ് ഭിക്ഷാടനത്തിനെതിരെ ക്യാമ്പയിന്‍ ആരംഭിച്ചത്.

മറ്റുള്ളവരുടെ സഹതാപത്തെ ചൂഷണം ചെയ്യുന്ന യാചകരുടെയും തെരുവു കച്ചവടക്കാരുടെയും എണ്ണം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. 2022ന്റെ ആദ്യ പകുതിയില്‍ 11,974 റിപ്പോര്‍ട്ടുകളാണ് പൊലീസ് ഐ സേവനം വഴി ലഭിച്ചത്. ഇതില്‍ 414 റിപ്പോര്‍ട്ടുകള്‍ ഭിക്ഷാടനവുമായി ബന്ധപ്പെട്ടതായിരുന്നു.

Related Articles

Latest Articles