Sunday, May 19, 2024
spot_img

ഇടുക്കിയിൽ വീടിന് തീപിടിച്ചു; ദമ്പതികള്‍ മരിച്ചു, മകള്‍ ഗുരുതരാവസ്ഥയിൽ

ഇടുക്കി: ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഇവരുടെ മകൾ ശ്രീധന്യ ഗുരുതമായ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ശ്രീധന്യയെ കൊണ്ടുപോയത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെണ് സംഭവം ഉണ്ടായത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles