Sunday, December 21, 2025

സണ്ണി ഡിയോളിനൊപ്പം’ചുപ്’: ദുൽഖറിന്റെ ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

മലയാള സിനിമയിലെ യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന നാടാണ് നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും താരം അരങ്ങേറ്റം കുറിക്കുകയാണ്. ഇപ്പോഴിതാ ദുൽഖർ(dulquer salmaan) അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ്. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ചുപ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഒരു സൈക്കോളജിക്കൽ ത്രില്ലറായിരിക്കും ചുപ്. ‘റിവഞ്ച് ഓഫ് ദ ആർടിസ്റ്റ്’ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റു താരങ്ങൾ. ആർ ബാൽകി ആണ് ചിത്രമൊരുക്കുന്നത്. ലോലമായ മനസുള്ള ഒരു കലാകാരന് വേണ്ടിയുള്ള മം​ഗള​ഗാനമാണ് ചുപ് എന്നാണ് ബാൽകിയുടെ വാക്കുകൾ. വിഖ്യാത ചലച്ചിത്രകാരൻ ​ഗുരുദത്തിന്റെ ഓർമിദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടത്.

Related Articles

Latest Articles