Saturday, January 3, 2026

ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ നാളെ കിരീടപ്പോരാട്ടം, ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും നേര്‍ക്ക് നേര്‍

കൊല്‍ക്കത്ത- 131 വർഷം പഴക്കമുള്ള ഡ്യുറാൻഡ് കപ്പ് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഫൈനല്‍ നാളെ നടക്കും. ഗോകുലം കേരള എഫ് സിയും മോഹന്‍ബഗാനും തമ്മിലുള്ള മത്സരം ശനിയാഴ്ച വൈകിട്ട് അഞ്ചിന് നടക്കും.ഗോകുലം ചരിത്രത്തിലാദ്യമായാണ് ഡ്യൂറന്‍ഡ് കപ്പില്‍ ഫൈനലിലെത്തുന്നത്. വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചായിരുന്നു ഗോകുലം കേരള എഫ് സിയുടെ ഫൈനല്‍ പ്രവേശം.ടൂര്‍ണമെന്‍റില്‍ 16 തവണ ചാന്പ്യന്‍ പട്ടം നേടിയിട്ടുള്ള ക്ലബ്ബാണ് ഈസ്റ്റ്ബംഗാള്‍.ഷൂട്ടൗട്ടിൽ രണ്ടു കിക്കുകൾ സേവ് ചെയ്ത് മുൻ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ കൂടിയായ മലയാളി താരം സി.കെ ഉബൈദായിരുന്നു ഗോകുലത്തിന്‍റെ ഹീറോ.റിയല്‍ കശ്മീരിനെ 3-1 ന് തകര്‍ത്താണ് മോഹന്‍ബഗാന്‍ ഫൈനലിലെത്തിയത്.മലയാളി താരം വി പി സുഹൈറിന്‍റെ വകയായിരുന്നു മോഹന്‍ബഗാന്‍റെ രണ്ട് ഗോളുകളും.

Related Articles

Latest Articles