Monday, October 5, 2026

‘മാൻ വേഴ്‌സസ് വൈൽഡ്’ പരിപാടിയ്ക്ക് റെക്കോര്‍ഡ് കാഴ്ചക്കാർ : പ്രധാനമന്ത്രി മോദി ചരിത്രം സൃഷ്ടിക്കുന്നു

ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചാനൽ ഷോയായ ‘മാൻ വേഴ്‌സസ് വെൽഡ്’ ചരിത്രത്തിലേക്ക്. പ്രധാനമന്ത്രിയും സാഹസികനായ ബിയർ ഗ്രിൽസും ചേർന്നുളള “മാൻ വേഴ്‌സസ് വൈൽഡ്” പരിപാടിയ്ക്ക് റെക്കോഡ് കാഴ്ചക്കാർ . ഡിസ്‌കവറി ചാനലിലെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുളള പരിപാടിയായി “മാൻ വേഴ്‌സസ് വൈൽഡ്” മാറി. ഡിസ്‌കവറിയുടെ നിലവിലെ കാഴ്ചക്കാരുടെ എണ്ണം 3.69 ആയിരുന്നു. 3.67 കാഴ്ചക്കാരുളള സ്റ്റാർ പ്ലസിനെ ഡിസ്ക്കവറി ചാനല്‍ മറികടന്നു.

12 ഡിസ്‌കവറി ചാനലുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്തതിലൂടെ ഏക്കാലത്തെയും ഉയർന്ന കാഴ്ചക്കാരുമായി ഡിസ്‌കവറി മുന്നിലെത്തി. ഈ പരിപാടി മാത്രം കാണാൻ 6.1 ദശലക്ഷം ആളുകൾ ഡിസ്‌കവറി ചാനൽ തിരഞ്ഞെടുത്തതായാണ് കണക്ക്. കഴിഞ്ഞ നാല് ആഴ്ചയിലെ കാഴ്ചക്കാരുടെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ 15 മടങ്ങ് കൂടുതലാണിത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിങ്ങ് ഉളള ഷോയായി ഇത് മാറി. 167 രാജ്യങ്ങളിലുടനീളമുളള ഡിസ്‌കവറി ശൃംഖലയിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു.

‘മാൻ വേഴ്‌സസ് വെൽഡ് ‘എന്ന പരിപാടിയിലൂടെ വന്യജീവി സംരക്ഷണത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഒരു വലിയ കാര്യം ചൂണ്ടികാണിക്കുകയും പരിസ്ഥിതി മാറ്റത്തെ കുറിച്ച് ബോധവത്ക്കരിക്കുകയും ചെയ്‌തെന്ന് ഡിസ്‌കവറി സൗത്ത് ഏഷ്യ മാനേജിങ്ങ് ഡയറക്ടർ മേഘ ടാറ്റ പറഞ്ഞു. ഷോയുടെ വിജയത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സന്ദേശം ഏറ്റെടുത്ത് ഡിസ്‌കവറി ഇന്ത്യയുടെ കടുവ സംരക്ഷണത്തിന് സംഭാവന നൽകുമെന്ന് അറിയിച്ചു.

Related Articles

Latest Articles