Sunday, October 18, 2026

സംശയരോഗം വീണ്ടും ജീവനെടുത്തു!! കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി; മൃതദേഹത്തോട് ലൈംഗിക അതിക്രമവും

കൊച്ചി : സംശയരോഗത്തെ തുടർന്ന് കാലടി കാഞ്ഞൂരിൽ ഭാര്യയെ യുവാവ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. കൊലപാതക ശേഷവും അരിശം തീരാത്ത പ്രതി മൃതശരീരത്തോടു ലൈംഗിക ആക്രമണം നടത്തിയെന്നാണ് പുറത്തു വരുന്ന ഞെട്ടിക്കുന്ന വിവരം. കൊലപാതക ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്നു പരാതിയും ഇയാൾ കൊടുത്തു. മഹേഷ് കുമാറാണ് ഭാര്യ തമിഴ്നാട് തെങ്കാശി സ്വദേശി രത്നവല്ലിയെ(35) ഇന്നലെ രാത്രിയിൽ കൊലപ്പെടുത്തിയത് .

ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യത പ്രകടിപ്പിച്ചതോടെ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്യ്തതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇന്നലെ രാത്രി 7നും 9നും ഇടയിലാണു കൊലപാതകം.

വീടിനു സമീപത്തെ ജാതിത്തോട്ടത്തിൽ വച്ച് ഇയാൾ കഴുത്തു ഞെരിച്ച് ഭാര്യയെ കൊലപ്പെടുത്തുകയും . തുടർന്നു ലൈംഗികമായി ആക്രമിച്ചെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. രത്നവല്ലിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കാണപ്പെട്ടത് . പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിനൊപ്പം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നു പൊലീസ് അറിയിച്ചു.

Related Articles

Latest Articles