Tuesday, September 29, 2026

കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു ; പാപ്പാൻമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവമിങ്ങനെ

തൃശൂർ : തൃശൂർ കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞ്. ആളുകളും ശബ്ദങ്ങളും കാരണമാണ് ആനയിടഞ്ഞതെന്നാണ് എലിഫന്റ് സ്‌ക്വാഡ് വ്യക്തമാക്കിയത്.വൻ ജനാവലിയായിരുന്നു പൂരത്തിനായി എത്തിയിരുന്നത്.പെട്ടന്ന് ആന ഇടയുകയായിരുന്നു.

ശേഷം പാപ്പാൻമാരെ ആക്രമിക്കുകയും ചെയ്തു. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. പുലർച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിന് നാലോടെയാണ് എലിഫന്റ് സ്ക്വാഡിന് തളക്കാൻ കഴിഞ്ഞത്

Related Articles

Latest Articles