Wednesday, May 15, 2024
spot_img

രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ മുലായം സിങ് യാദവിന്റെ പോലീസ് കർസേവകർക്ക് നേരെ വെടിയുതിർത്തപ്പോൾ ഭയപ്പെടാതെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ധീരവനിത ! ഓം ഭാരതിക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിനുള്ള ക്ഷണപത്രം കൈമാറി ക്ഷേത്ര ട്രസ്റ്റ്

ലക്നൗ: രാമജന്മഭൂമി പ്രക്ഷോഭത്തിനിടെ മുലായം സിങ് യാദവിന്റെ പോലീസ് നിരായുധരായിരുന്ന കർസേവകർക്ക് നേരെ വെടിയുതിർത്തപ്പോൾ വെടിയുണ്ടകളെ പേടിക്കാതെ ഉറച്ചു നിന്ന് അവരെ സംരക്ഷിച്ച ഓം ഭാരതിക്ക് രാമജന്മഭുമിയിലെ പ്രാണപ്രതിഷ്ഠയ്ക്ക് പങ്കെടുക്കുവാൻ ക്ഷണം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെയും മുഖ്യ കാർമ്മികത്വത്തിൽ രാമ ജന്മഭൂമിയിൽ ശ്രീരാമ ക്ഷേത്രമുയരുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ടവർക്കൊപ്പം മുൻ നിരയിൽ തന്നെ 75 വയസ്സുള്ള ഈ ധീരവനിതയും സ്ഥാനം പിടിക്കും.

1990 നവംബർ രണ്ടിനാണ് സാധാരണക്കാരായ കർസേവകർക്ക് നേരെ വെടിയുതിർക്കുവാൻ അന്നത്തെ മുഖ്യമന്ത്രിയായ മുലായം സിംഗ് ഉത്തരവിടുന്നത്. വിശ്വഹിന്ദു പരിഷത്ത് മുൻ പ്രസിഡന്റ് അശോക് സിംഗാളും 125 കർസേവകരും ഓം ഭാരതിയുടെ വീട്ടിൽ അഭയം പ്രാപിച്ചത്. ആ ദിവസത്തിൽ ഓം ഭാരതി കാഴ്ച വച്ച ധൈര്യത്തിന്റെയും, സഹനത്തിന്റെയും ആദരവായി അവർക്ക് പ്രാണപ്രതിഷ്ഠയിൽ ഒരു മുൻനിര സ്ഥാനം നൽകാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.

പ്രാണപ്രതിഷ്ഠയിൽ പങ്കെടുക്കാനാകുന്നതിന്റെ അഭിമാനവും ആവേശവും ഓം ഭാരതിയിൽ കാണാനാകുമെങ്കിലും അന്നത്തെ മുലായം സിങ് നടത്തിയ കിരാത പ്രവർത്തി അവരുടെ ഓർമ്മകളിൽ ഇപ്പോഴുമുണ്ട്.

“കർസേവകരുടെ രക്തവും വേദനയും അപമാനവും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. രാം ലല്ലയെ അദ്ദേഹത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എന്നത് മാത്രമായിരുന്നു അവരുടെ ഒരേയൊരു ആവശ്യം, എന്നാൽ തന്റെ രാഷ്ട്രീയ നേട്ടങ്ങൾക്കായി അന്നത്തെ മുഖ്യമന്ത്രി മുലായം സിംഗ് യാദവ് നിരപരാധികളായ കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടു. എന്റെ വീട് പൂർണമായും ഒരു കന്റോൺമെന്റായി മാറ്റി. 125 ഓളം കർസേവകർക്ക് ഞാൻ എന്റെ വീട്ടിൽ അഭയം നൽകി, അവർക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു. സഹോദരങ്ങളും അമ്മയും സഹോദരിമാരും എന്റെ വീട്ടിൽ അഭയം പ്രാപിച്ചു. എന്നാൽ അവർ പുറത്തുവരുമ്പോഴെല്ലാം മുലായം സിംഗ് സർക്കാർ വെടിവച്ചു കൊന്നു. തർക്കമന്ദിരത്തിൽ കാവി പതാക ഉയർത്തിയ കോത്താരി സഹോദരന്മാരും എന്റെ വീട്ടിൽ താമസിച്ചു, അവർ എന്റെ വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ അവർ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു,”

തന്റെ മുസ്ലീം വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു അന്നത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി കർസേവകർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത്. മുസ്ലീം വോട്ടുകൾക്ക് വേണ്ടിയാണ് മുലായം സിംഗ് യാദവ് ഇത് ചെയ്തത്. കർസേവകർ ഒന്നും ചെയ്തിരുന്നില്ല അവർ ഇരുന്ന് രാമനാമജപം നടത്തുകയായിരുന്നു. അവിടെ ഒരു ഹിന്ദു-മുസ്ലിം സംഘർഷവും ഉണ്ടായിരുന്നില്ല . മുലായം സിങ്ങിന്റെ ആളായിരിക്കണം മേൽക്കൂരയിൽ നിന്ന് കല്ലെറിഞ്ഞത്. അല്ലാതെ എന്തിന് കർസേവകർ കല്ലെറിയണം ? കല്ലെറിയുന്ന ആളെ പോലീസ് കണ്ടെത്തണമായിരുന്നു, അതിനു പകരം കർസേവകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു പോലീസ് .

ഉത്തർപ്രദേശിൽ സർക്കാർ കർസേവകരോട് കടുത്ത അനീതിയാണ് കാട്ടിയത്. പിന്നീട് വിഷയം കോടതിയിലെത്തിയപ്പോഴും ഒരു സഹായവും നൽകിയില്ല, കോൺഗ്രസും വെറും കാഴ്ചക്കാരായി തുടർന്നു. രാമക്ഷേത്ര നിർമാണം തടയാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഭഗവാൻ ശ്രീ രാമനിൽ രിക്കലും വിശ്വസിച്ചിട്ടില്ലാത്ത ഇന്നത്തെ പ്രതിപക്ഷ കക്ഷികൾ ഇന്ന് ശ്രീരാമനെ കുറിച്ച് വലിയ പ്രസ്താവനകൾ നടത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗിയുടെയും സർക്കാരാണ് ഇന്ന് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നത്, അവർ കാരണമാണ് ഇന്ന് ഇതെല്ലാം സാധ്യമായത്.” – ഓം ഭാരതി പറഞ്ഞവസാനിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

Related Articles

Latest Articles