Saturday, September 19, 2026

കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ജാർക്കിഹോളിയുടെ വിജയാഘോഷത്തിനിടെ പാകിസ്ഥാന് സിന്ദാബാദ് വിളി; പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പോലീസ്

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചിക്കോടി മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ജാരക്കിഹോളിയുടെ വിജയാഘോഷത്തിനിടെ പാകിസ്ഥാന് സിന്ദാബാദ് വിളി. കോൺഗ്രസ് പ്രവർത്തകൻ ജമീർ നായിക്കവാടിയാണ് പാകിസ്ഥാനും പ്രിയങ്ക ജാരക്കിഹോളിയ്‌ക്കും ജയ് വിളിച്ചത് . ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചാണ് ഘോഷയാത്ര ചിക്കോടിയിൽ നിന്ന് ബെൽഗാമിലെത്തിയത്. വിവരമറിഞ്ഞ് ചിക്കോടി പോലീസ് ബെൽഗാമിലെത്തി ജമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . നേരത്തെ, രാജ്യസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് അംഗം നസീർ ഹുസൈന്റെ അനുയായികളും പാകിസ്ഥാന് അനുകൂലമായി മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന്റെ പേരിൽ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധമാണ് ഉയർന്നത്.

Related Articles

Latest Articles