Friday, May 17, 2024
spot_img

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം ഭക്തർക്കായി 24 മണിക്കൂറും തുറന്നിരിക്കും; ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: നവരാത്രിയോടനുബന്ധിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിൽ ഭക്തർക്കായി 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിലാണ് രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കുക. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഇത് സംബന്ധിച്ച് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. ‌
​ഗതാ​ഗത വകുപ്പുമായി സഹകരിച്ച് ഭക്തർക്ക് യാത്ര സു​ഗമമാക്കുന്നതിനായി ഇ-ബസുകൾ ക്രമീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടം സന​ഗരവികസന വകുപ്പുമായി ഏകോപിപ്പിക്കും.

പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യത്തെ രാമനവമി ആഘോഷമാക്കാനുള്ള ശ്രമത്തിലാണ് ഭക്തരും രാമജന്മഭൂമി ട്രസ്റ്റും. അന്നേ ദിവസം രാംലല്ലയിൽ പതിക്കുന്ന സൂര്യരശ്മികളുടെ ആകാശ കാഴ്ച യാഥാർത്ഥ്യമാക്കാൻ ട്രസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഏപ്രിൽ ഒൻപതിന് ആരംഭിക്കുന്ന നവരാത്രി ഉത്സവം 17-ന് രാംലല്ലയുടെ ജന്മദിനമായ രാമനവമി ആഘോഷത്തോടെ അവസാനിക്കും.

Related Articles

Latest Articles