Friday, May 3, 2024
spot_img

കലോൽസവ കോഴ വിവാദം; എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടിൽ! കത്തിക്കുത്ത് കേസിലെ പ്രതിവോളണ്ടിയറെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിലെ കോഴ വിവാദത്തിൽ എസ്എഫ്ഐ വീണ്ടും പ്രതിക്കൂട്ടിൽ. കത്തിക്കുത്ത് കേസിലെ പ്രതി വോളണ്ടിയറായി പ്രവർത്തിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എസ്എഫ്ഐയിൽ നിന്നും പുറത്താക്കിയ നെയ്യാറ്റിൻകര മുൻ ഏരിയാ സെക്രട്ടറി ആരോമലാണ് വോളണ്ടറിയായത്. യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിയ കേസിലും സംസ്കൃത കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിലും പ്രതിയാണ് ആരോമൽ.

എസ്എഫ്ഐ പാളയം ഏരിയാ സെക്രട്ടറിക്കായിരുന്നു കലോത്സവത്തിന്റെ വോളണ്ടിയർ ചുമതല. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയിലും പാളയം ഏരിയാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വിധികർത്താക്കളെ മർദ്ദിച്ചപ്പോൾ ആരോമലും സ്ഥലത്തുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ആവശ്യപ്പെടും.

അതേസമയം, വിധി കർത്താവ് ഷാജിയുടെ മരണത്തിൽ കണ്ണൂരിൽ നിന്നുളള അന്വേഷണ സംഘം തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.

Related Articles

Latest Articles