Sunday, May 19, 2024
spot_img

കോണ്‍ഗ്രസ് പതാക കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍;കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

എറണാകുളം ഡിസിസി ഓഫീസിന് മുമ്പിലെ കോണ്‍ഗ്രസ് പതാക കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ എറണാകുളം മേഖല സെക്രട്ടറി മാഹീനാണ് അറസ്റ്റിലായത്.

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നടന്ന പ്രതിഷേധത്തിനിടെ ആണ് ഡിസിസി ഓഫീസിലെ കോണ്‍ഗ്രസ് പതാക കത്തിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് കാക്കനാട് സബ് ജയിലിലേക്ക് മാറ്റി.

Related Articles

Latest Articles