കൊല്ലം: കൊല്ലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ (DYFI Worker Arrested) വീട്ടിൽ നിന്നും വിദേശ മദ്യം പിടികൂടി. പെരിനാട് ഇടവട്ടം തോട്ടുംതക രഞ്ജു മന്ദിരത്തിൽ അച്ചുവിന്റെ വീട്ടിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്. ഇയാൾ ഡിവൈഎഫ്‌ഐ യുടെ സജീവ പ്രവർത്തകനാണ്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുണ്ടറ സ്‌പെഷ്യൽ ബ്രാഞ്ച് ഫീൽഡ് ഓഫീസർ ജി. എസ്. ഐ സുഗുണൻ നൽകിയ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിലാണ് മദ്യം പിടിച്ചെടുത്തത്. വിവരം ലഭിച്ചതിനെ പിന്നാലെ പോലീസ് സംഘം അതീവ രഹസ്യമായി അച്ചുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

