Friday, April 26, 2024
spot_img

കർണാടകത്തിൽ അക്രമവും പോലീസ് സ്റ്റേഷൻ തീവയ്പ്പും: എസ്ഡിപിഐ നേതാവ് എൻഐഎ കസ്റ്റഡിയിൽ

ബംഗളൂരു : കര്‍ണാടകത്തിലെ കെ.ജി ഹള്ളിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സംഘര്‍ഷത്തിലെ മുഖ്യ ആസൂത്രകന്‍ എന്‍.ഐ.എ പിടിയില്‍. എസ്.ഡി.പി.ഐ നേതാവായ സയദ് അബ്ബാസ് എന്ന ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 11 നാണ് അക്രമം നടന്നത്. മാരകായുധങ്ങളുമായി കെ.ജി ഹള്ളിയിലെ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞ ആള്‍ക്കൂട്ടം പോലീസുകാരെ ആക്രമിക്കുകയായിരുന്നു. നിരവധി പോലീസുകാര്‍ക്ക് ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. പെട്രോള്‍ ബോംബുകള്‍ ഉപയോഗിച്ച് അക്രമികള്‍ പോലീസ് സ്‌റ്റേഷന് തീവെയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ 138 പേരെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ഇവിടെ നടന്ന മുഴുവന്‍ അക്രമസംഭവങ്ങളും ആസൂത്രണം ചെയ്തത് സയ്ദ് അബ്ബാസ് ആയിരുന്നു. കേസില്‍ അന്വേഷണം എന്‍.ഐ.എ ഇപ്പോഴും തുടരുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles