Friday, May 17, 2024
spot_img

കേരളത്തിൽ ലഹരി ഉപയോഗം കുറഞ്ഞു; പക്ഷെ ഒഴുക്ക് ശക്തം; ആശങ്ക നൽകുന്ന കണക്കുകൾ

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മഹാമാരിയുടെ കാലത്ത് കേരളത്തിൽ യുവാക്കളിലെ ലഹരി ഉപയോഗം കുറഞ്ഞു. എന്നാൽ ലഹരിയുടെ ഒ‍ഴുക്ക് തുടരുന്നു എന്ന് കാട്ടിത്തരുന്നതാണ് എക്സൈസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ. എന്നാൽ കേരളത്തിലേയ്ക്ക് ലഹരി വസ്തുക്കൾ പല മാർഗത്തിൽ പല രൂപത്തിൽ എത്തുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതാണ് എക്സൈസ് പിടിച്ച ലഹരിവസ്തുക്കളുടെ കണക്ക് സൂചിപ്പിക്കുന്നത്. 2021 ജൂൺ 20 വരെയുള്ള കണക്ക് പ്രകാരം 1864 NDPS കേസുകൾ രജിസ്റ്റർ ചെയ്തു.1860 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ഇതുവരെ. 2898.629 കിലോ കഞ്ചാവ്, 9535.117 ഗ്രാം ഹാഷിഷ് ഓയിൽ, 854.47 ഗ്രാം MDMA എന്നിവ എക്സൈസ് പിടിച്ചെടുത്തു. 34276 കോട്പാ കേസുകൾ രജിസ്റ്റർ ചെയ്തു. 9623 അബ്കാരി കേസുകളിലായി 6118 പേരെ അറസ്റ്റ് ചെയ്തു എന്ന കണക്കുകളും പുറത്ത് വരുന്നുണ്ട്. ഇക്കാലയളവിൽ15441 കിലോ പുകയില ഉത്പന്നങ്ങളും പിടികൂടിഎന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ലോക ലഹരി വിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത് 1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കൂടിയാണിത്. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ ലോക ലഹരി വിരുദ്ധ ദിനം ഈ ദിവസം ആചരിക്കുന്നത്

ലഹരി വിരുദ്ധ ദിനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിൽ നിന്ന് പൂർണമായും അകന്നു നിൽക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.

മുൻപൊക്കെ ലോക ലഹരിവിരുദ്ധ ദിനത്തിൽ സ്കൂളുകളിലും കോളേജുകളിലും പലവിധ പരിപാടികൾ അരങ്ങേറാറുണ്ടായിരുന്നു. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പല പരിപാടികളും നടക്കും. എന്നാൽ ഇപ്പോൾ കൊവിഡിന്റെ പശ്ചാത്തലത്തിൽ പരിപാടികൾ സംഘടിപ്പിക്കാനാകില്ലെങ്കിലും ഓൺലൈനായി പല പരിപാടികളിലും വിദ്യാർത്ഥികൾ പങ്കാളികളായി.

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം ‘യൂണൈറ്റഡ് നേഷൻസ് ഓഫീസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം’ ആണ് . നാർക്കോട്ടിക്സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് വിട്ടുവിൽക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും മരുന്ന് വ്യവസായത്തിന്റെ മറവിൽ നടക്കുന്ന അനിധികൃ മയക്കുമരുന്ന് കടത്തിനെതിരെ നടപടികൾ സ്വീകരിക്കുക എന്നത് ഈ ദിനത്തിന്റെ ലക്ഷ്യമാണ് എന്ന് ഓർക്കണം.

ഓരോ വർഷവും ലഹരി വിരുദ്ധ ദിനത്തിന് ഔദ്യോഗിക പ്രമേയങ്ങളുണ്ടാകും. ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവെക്കുക (Share facts on drugs. Save lives) എന്നതാണ് ഈ വർഷത്തെ ഔദ്യോഗികപ്രമേയം. 2021ലെ ഔദ്യോഗിക പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാർഷിക റിപ്പോർട്ടിൽ നിന്നുള്ള നിർണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്. മികച്ച പരിചരണത്തിനായി മികച്ച അറിവ്. എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയം.
നമുക്ക് ലഹരി വസ്തുക്കളോട് നോ പറയാം. ജീവിതം സുരക്ഷിതമാക്കാം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles