Thursday, April 18, 2024
spot_img

മുകേഷ് അപമാനിച്ച വിദ്യാർത്ഥിയെ തടവിൽ വച്ച് സിപിഎം | EXCLUSIVE

മുകേഷ് എംഎൽഎ അപമാനിച്ച ഒറ്റപ്പാലത്തെ വിദ്യാർത്ഥിയെ രംഗത്ത് വന്നിരിക്കുകയാണ്. ഒറ്റപാലം മീറ്റ്ന സ്വദേശിയാണ് വിദ്യാർത്ഥി

വളരെ വലിയ വിവാദമാണ് മുകേഷ് എംഎൽഎയുടെ ഫോൺകോളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഒടുവിൽ കുട്ടിയെ കണ്ടെത്തിയപോൾ കുട്ടി സിപിഎമ്മിന്റെ തടവിലായിരുന്നു എന്നതാണ് വാസ്തവം. ഇന്ന് രാവിലെ മുതൽ ഈ നേരം വരെ മീഡിയകളെയൊന്നും കാണാൻ അനുവദിക്കാതെ സിപിഎമ്മിന്റെ കസ്റ്റഡിയിൽ വച്ചിരിക്കുകയായിരുന്നു ഈ വിദ്യാർത്ഥിയെ.

ചാനലുകൾക്കൊന്നും കുട്ടിയെ വിട്ടുകൊടുക്കാനാവില്ല എന്ന ഉദ്ധേശത്തോടെ ആ കുട്ടിയെ തടങ്കലിൽ വച്ചിരിക്കുകയായിരുന്നു സിപിഎം പ്രവർത്തകർ. കുട്ടിയുടെ അച്ഛൻ മാധവൻ സിഐടിയുവിന്റെ ജില്ലാസെക്രട്ടറിയാണ്. രാവിലെത്തന്നെ സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന്റെ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പിന്നീട് സിഐടിയു ഓഫീസിൽ തടവിൽ വയ്ക്കുകയുമായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്.

അങ്ങനെ കൂടുതൽ പുലിവാലിലേക്ക് സിപിഎം നീങ്ങുകയും കുട്ടിയെ തടവിൽ വച്ചിരിക്കുന്നു എന്ന വാർത്ത വ്യാപിക്കുകയും ചെയ്തതോടെ ഒടുവിൽ ഗത്യന്തരമില്ലാതെ കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു സിപിഎം നേതൃത്വം.

പുറത്തുവന്ന കുട്ടി താൻ മുകേഷേട്ടന്റെ ആരാധകനായിരുന്നു എന്നും കൂട്ടുകാർക്കുൾപ്പെടെ മൊബൈലും മറ്റും ഇല്ലാത്ത പ്രശ്നം പറയാൻ വിളിച്ചതാണെന്നും അതിനൊരു പരിഹാരം കണ്ടെത്തിത്തരും എന്ന് കരുതി എന്നും വിഷ്ണു മാദ്ധ്യമങ്ങളോട് പറഞ്ഞു‌.

പക്ഷെ മുകേഷ് തന്നോട് കയർത്തു സംസാരിക്കുകയായിരുന്നു പക്ഷെ തനിക്കതിൽ പരാതിയൊന്നും ഇല്ല എന്നായിരുന്നു വിഷ്ണു പറഞ്ഞത്. സിപിഎം നേതൃത്വം വളരെ നേരം തടവിൽ വച്ച് കുട്ടിയെക്കൊണ്ട് പരാതിയൊന്നുമില്ലെന്ന് പറയിപ്പിക്കുകയായിരുന്നു എന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ.

ഒരു പരാതിയും ഇല്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് വിഷ്ണു എന്ന വിദ്യാർത്ഥിയെ തടവിൽ വച്ചത് എന്നാണ് തത്വമയി ന്യൂസിന് ചോദിക്കാനുള്ളത്. ഇത് തികച്ചും ബാലാവകാശ ലംഘനം തന്നെയാണ്.


ഒരു എംഎൽഎയ്ക്ക് ആറല്ല നൂറ് കോൾ വന്നാലും ഒരു വിദ്യാർത്ഥിയോട് കയർത്തു സംസാരിക്കാൻ അവകാശമുണ്ടോ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles