Sunday, May 19, 2024
spot_img

ഇ-സിഗരറ്റിൻ്റെ നിരോധനം രാജ്യത്തെ ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ; പ്രധാനമന്ത്രി

ദില്ലി- കേന്ദ്ര സർക്കാർ ഇ സിഗരറ്റിൻ്റെ നിരോധനം നടപ്പിലാക്കിയത് ജനനന്മ ലക്ഷ്യം വെച്ചാണെന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഇ-സിഗരറ്റിനു വളരെയേറെ ദൂഷ്യഗുണങ്ങൾ ഉണ്ട്. അവയിൽ അടങ്ങിയിരിക്കുന്ന പ്രൊപ്പലീൻ , നിക്കോട്ടിൻ എന്നീ വിഷവസ്തുക്കൾ കാൻസർ മുതലായ മാരക രോഗങ്ങൾക്ക് കാരണം ആകുന്നുണ്ട് , കേന്ദ്ര സർക്കാരിൻ്റെ പ്രഥമ പരിഗണന പൗരന്മാരുടെ ആരോഗ്യസുരക്ഷ ആണെന്നും പ്രധാനമന്ത്രി മൻകി ബാത്തിൽ പറഞ്ഞു. .

സ്വച്ച് ഭാരത് മിഷനുവേണ്ടി കൂടുതൽ യുവാക്കൾ രംഗത്ത് ഇറങ്ങാൻ പ്രധാനമന്ത്രി മോദി ആഹ്വനം ചെയ്തു. ഏവരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം കൊണ്ട് മാത്രമേ നമുക്ക് ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ സാധികയുള്ളു എന്നും പ്രധാനമന്ത്രി പറഞ്ഞു, കഴിഞ്ഞ 5 വർഷത്തിനിടയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഭാരതത്തിൻ്റെ സ്ഥാനം മഹത്വപൂര്‍ണമായ നിലയിൽ എത്തി. അതിനു കാരണക്കാർ രാജ്യത്തെ 130 കോടി ജനങ്ങൾ ആണെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാ ഭാരതീയർക്കും നവരാത്രി , ദീപാവലി ആശംസകളും പ്രധാനമന്ത്രി മോദി നേർന്നു

Related Articles

Latest Articles