തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം പ്രതിസന്ധിയില്‍. ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷന്‍ വിതരണം മുടങ്ങി. പലയിടത്തും റേഷന്‍ സാധനം വാങ്ങാന്‍ ആളെത്തുമ്പോഴും ഇ പോസ് മെഷിന്‍ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷന്‍ വ്യാപാരികള്‍ പറഞ്ഞു.
പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നുമാണ് റേഷന്‍ കടയുടമകളുടെ പരാതി. റേഷന്‍ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
എന്‍ഐസിയ്ക്കാണ് സോഫ്റ്റ്‌വെയർ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോഴും സാങ്കേതികതകരാറ് പരിഹരിച്ചില്ല. പ്രശ്ന പരിഹാരത്തിന് നിര്‍ദ്ദേശം നല്‍കിയതായാണ് ഭക്ഷ്യമന്ത്രി ആവര്‍ത്തിക്കുന്നത്. ഇതാദ്യമായല്ല സംസ്ഥാനത്ത് ഇ.പോസ് മെഷീന്‍ പണിമുടക്കുന്നത്. തകരാര്‍ വരുന്ന മറുക്ക് നന്നാക്കുകയല്ലാതെ സർക്കാർ ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പ്രധാന പരാതി.

