Monday, May 20, 2024
spot_img

”ഇളയനിലാ പൊഴിഗിറതേ”: വിവാഹവേദിയിൽ മാസ്റ്റർപീസ് ​ഗാനവുമായി സുരേഷ് ​ഗോപി; അടിപൊളിയെന്ന് ആരാധകർ ; വീഡിയോ

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്‌ സുരേഷ് ഗോപി എംപി. ആക്ഷൻ ഹീറോ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അഭിനയത്തിന് പുറമേ മികച്ച ​ഗായഗനാണെന്ന് തെളിയിച്ച താരം കൂടെയാണ് സുരേഷ് ​ഗോപി എംപി.

പലപ്പോഴും ഒരു താരജാഡയും കാണിക്കാതെ പലവേദികളിലും അദ്ദേഹത്തിന്റെ മനോഹര ​ഗാനങ്ങൾ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു വിവാഹ വേദിയിൽ പാട്ട് പാടുന്ന സുരേഷ് ​ഗോപിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

തന്റെ മാസ്റ്റർ പീസായ “ഇളയനിലാ പൊഴിഗിറതേ…”എന്ന ​ഗാനമാണ് വേദിയിൽ സുരേഷ് ​ഗോപി ആലപിച്ചത്. പ്രശസ്‌ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകര്‍ ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “ഈ സ്‌നേഹം എന്നും എന്നെ അത്ഭുതപെടുത്തിയിട്ടേ ഉള്ളു , ഞാന്‍ ചോദിച്ചു അദ്ദേഹം എനിക്ക് തന്നു’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്.

അതേസമയം വിവാഹ വേദിയിലേക്ക് ഒട്ടും മടി കൂടാതെ എത്തിയ താരം മൈക്ക് വാങ്ങി പ്രിയപ്പെട്ട ഗാനം ആലപിക്കുകയായിരുന്നു. നിറ കയ്യടിയോടെയാണ് സുരേഷ് ​ഗോപിയുടെ പാട്ട് ഏവരും കേട്ടത്. നാല് വരി പാട്ടും പാടി പാടി സുരേഷ് ഗോപി വേദി വിടുകയും ചെയ്തു. വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Related Articles

Latest Articles