Saturday, May 4, 2024
spot_img

കാഠ്മണ്ഡുവില്‍ ഭൂചലനം

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം. ബുധനാഴ്ച്ച പുലര്‍ച്ചെ 6:14നാണ് റിക്ടര്‍ സെകയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നേരത്തെ അരുണാചല്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 1:45നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്ബത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles