Saturday, April 20, 2024
spot_img

പാർട്ടി ചതിച്ചു, വിജയിക്കാൻ സാധ്യതയില്ല :വെളിപ്പെടുത്തലുമായി പാലക്കാട്‌ യുഡിഎഫ് സ്ഥാനാർഥി രംഗത്ത്

പാ​ല​ക്കാ​ട്: വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​തി​നു തൊട്ടു പി​ന്നാ​ലെ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യി പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​കെ ശ്രീ​ക​ണ്ഠ​ന്‍ രം​ഗത്ത്. ത​നി​ക്കെ​തി​രെ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും വി​ജ​യ​സാ​ധ്യ​ത ന​ഷ്ട​മാ​യെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പണം ഇറക്കാന്‍ മത്സരിച്ചപ്പോള്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പി​രി​ച്ചെ​ടു​ത്ത പ​ണം ന​ല്‍​കി​യി​ല്ല. ഇക്കാരണത്താലാണ് പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ന്‍ പി​ന്നോ​ക്കം പോ​യ​ത്. ത​നി​ക്കെ​തി​രെ ചി​ല കേ​ന്ദ്ര​ങ്ങ​ള്‍ ന​ട​ത്തി​യ ഗൂ​ഢാ​ലോ​ച​ന ജ​യ​സാ​ധ്യ​ത​യെ ബാ​ധി​ച്ചു. ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേര്‍ത്തു.

പ്ര​വ​ര്‍​ത്ത​ക​രെ​ല്ലാം പ്ര​ചാ​ര​ണ​രം​ഗ​ത്തു​നി​ന്നു മാ​റി​നി​ല്‍​ക്കു​ന്ന​താ​യി ശ്രീ​ക​ണ്ഠ​ന്‍ കെ​പി​സി​സി​ക്കു നേരത്തേ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന​നേ​താ​ക്ക​ളാ​രും പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ല്ലെ​ന്നും നേ​തൃ​ത്വം ഇ​ക്കാ​ര്യം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നും ശ്രീ​ക​ണ്ഠ​ന്‍ പരാതിപ്പെട്ടു..

Related Articles

Latest Articles