പിച്ചച്ചട്ടിയെടുത്ത് പാകിസ്ഥാൻ ഒടുവിൽ ഇന്ത്യയ്ക്ക് മുന്നിൽ കൈനീട്ടി ഇമ്രാൻ ഖാൻ | IMRAN KHAN
പുതിയ കണക്കുകള്‍ പ്രകാരം പാകിസ്ഥാന്‍റെ മൊത്തം കടം ഇപ്പോള്‍ 50.5 ട്രില്ല്യണ്‍ രൂപയാണ്. കടത്തിന്‍റെ ഈ വര്‍ധന മൂലം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പാകിസ്ഥാന് ഇനി കടം കൊടുക്കില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാന് അര്‍ത്ഥവത്തായ ഒരു വിശ്വാസ്യതയുമില്ലെന്നും ഐഎംഎഫ് പറയുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മൊത്തം കടവും പൊതുകടവും വളരെ ശോചനീയാവസ്ഥയിലാണ്. കഴിഞ്ഞ 39 മാസങ്ങള്‍ക്കുള്ളില്‍ മാത്രം 20.7 ട്രില്ല്യണ്‍ രൂപയുടെ പുതിയ കടമാണ് പാകിസ്ഥാന്‍ വരുത്തിവെച്ചിരിക്കുന്നത്. രാജ്യത്തെ കടത്തില്‍ 70 ശതമാനത്തിന്‍റെ വര്‍ധനയാണ് ഈ കാലഘട്ടത്തിലുണ്ടായതെന്ന് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരുന്ന കടം ഒരു ദേശീയ സുരക്ഷാപ്രശ്‌നമായിത്തന്നെ മാറിയിരിക്കുകയാണെന്നും ഇമ്രാന്‍ഖാന്‍ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.
പാകിസ്ഥാന്‍ സര്‍ക്കാരിന് കേന്ദ്രബാങ്കില്‍ നിന്നും കടമെടുക്കാന്‍ സാധിക്കുന്നില്ല. പകരം കമേഴ്‌സ്യല്‍ ബാങ്കുകളുടെ ദയാവായ്പിലാണ് രാജ്യമിപ്പോള്‍. മാത്രമല്ല, കമേഴ്‌സ്യല്‍ ബാങ്കുകള്‍ തന്നെ കൊള്ളപ്പലിശയ്ക്കാണ് ഇനി കടം തരാന്‍ സാധിക്കൂ എന്നും പാകിസ്ഥാന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ്. പാകിസ്ഥാനുള്ള ആറ് ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പുനരുജ്ജീവിക്കാനൊരുങ്ങി അന്താരാഷ്ട്ര നാണയ നിധി (IMF). ഇതുമായി ബന്ധപ്പെട്ട പ്രാഥമിക കരാറിന്റെ ചർച്ചകൾ പാകിസ്ഥാനും അന്താരാഷ്ട്ര നാണയ നിധിയും ആഴ്ചകൾക്ക് മുമ്പ് നടത്തിയിരുന്നു.2019 ലാണ് പാകിസ്ഥാനും ഐ.എം.എഫും തമ്മിൽ 6 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പിട്ടത്. എന്നാൽ കരാറിൽ പറഞ്ഞിരുന്ന വ്യവസ്ഥകൾ പാകിസ്ഥാൻ പാലിക്കാതിരുന്നതിനെ തുടർന്ന് ഈ വർഷം ആദ്യം മുതൽ ഗഡുവിന്റെ വിതരണം ഐ.എം.എഫ് നിർത്തിവെക്കുകയായിരുന്നു. 2019 മുതലുള്ള കണക്കുകൾ പറയുന്നത് ഈ ഇസ്ലാമിക രാഷ്ട്രത്തിന് ഐ.എം.എഫ് ഇതുവരെ 3 ബില്യൺ ഡോളർ നൽകിയിട്ടുണ്ടെന്നാണ്. അതേസമയം ഒരു ബില്യൺ ഡോളർ പാകിസ്ഥാന് നൽകാനാണ് പുതിയ കരാർ വ്യവസ്ഥകളിൽ പറയുന്നതെന്ന് നവംബർ 22 ന് പുറത്തിറക്കിയ പ്രസ്താവനയിൽ ഐ.എം.എഫ് പറയുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി മെച്ചപ്പെടുത്താൻ ഐ.എം.എഫ് സഹായം ചെയ്യുമെന്നും 2019 ലെ കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയതായും പാകിസ്ഥാൻ ധനമന്ത്രാലയ വക്താവ് മുസമ്മിൽ അസ്ലമും സ്ഥിരീകരിച്ചു. 45 ദിവസം നീണ്ടുനിന്ന ചർച്ചയ്ക്കൊടുവിലാണ് പാകിസ്ഥാനും ഐ.എം.എഫും തമ്മിൽ വീണ്ടും ധാരണയിലെത്തിയിരിക്കുന്നത്.

