Sunday, May 19, 2024
spot_img

കൊറോണ വ്യാപനം ഏറ്റവും പ്രതിസന്ധിയിലാക്കിയത് വിനേദസഞ്ചാര മേഖലയെ; അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തിരിച്ച് വരും: എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ

ദില്ലി: കോവിഡ് പകർച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അടുത്ത സാമ്പത്തിക വർഷത്തിൽ തിരിച്ചുവരവ് നടത്തുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേശ് കുമാർ ഖര. ധനകാര്യ രം​ഗത്തെ നയിക്കുന്നവർ ചെലവ് ഉൾക്കൊള്ളാൻ പഠിക്കുന്നതിലൂടെ കൂടുതൽ പക്വതയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്ന ഒരു “പാരഡൈം ഷിഫ്റ്റ്” ഉണ്ടാകുമെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു. ബംഗാൾ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വെർച്വൽ വാർഷിക പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

“2021 ഏപ്രിൽ മുതൽ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വർഷം ഒരു മാതൃക മാറ്റം കാണും, അവയിൽ ചിലത് ശാശ്വതമായിരിക്കും,” ഖര പറഞ്ഞു. സമ്പദ് വ്യവസ്ഥ മാന്ദ്യത്തിൽ നിന്ന് പുറത്തുവരാനുള്ള പ്രതിരോധം പ്രകടിപ്പിച്ചിട്ടുണ്ടെന്നും നിലവിലെ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ ചില നല്ല ട്രാക്ഷനുകൾ കണ്ടു എന്നും ഖര പറയുന്നു.

കോർപ്പറേറ്റ് രം​ഗത്ത് നിന്നുള്ള നിക്ഷേപ ആവശ്യം ഉയരാൻ കുറച്ച് സമയമെടുക്കും. വിനേദസഞ്ചാര മേഖലയെയാണ് കൊറോണ വൈറസ് വ്യാപനം ഏറ്റവും പ്രതിസന്ധിയിലാക്കിയതെന്നും അദ്ദേ​ഹം അഭിപ്രായപ്പെട്ടു.

Related Articles

Latest Articles