Saturday, January 10, 2026

കാരക്കോണം മെഡിക്കൽ കോളേജ് കോഴ;ബാങ്ക് അക്കൗണ്ടിൽ നിന്നും 95 ലക്ഷം രൂപ കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: ബിഷപ്പ് ധർമ്മ രാജ റസലം പ്രതിയായ കാരക്കോണം മെഡിക്കൽ കോളേജ് അഴിമതി കേസിൽ കാരക്കോണം മെഡിക്കൽ കോളേജിൻ്റെ അക്കൗണ്ടിലുള്ള 95 ലക്ഷം രൂപ കണ്ടു കെട്ടി ഇ ഡി.മെഡിക്കൽ സീറ്റ് അഴിമതിയിൽ ഡോ. ബെനറ്റ് ഏബ്രഹാം ,ധർമ്മരാജ റസാലം എന്നിവർ ചേർന്ന് 95 ലക്ഷം രൂപയുടെ കമ്മീഷൻ പറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.

നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഇഡി കേരളത്തിലെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തുകയും ബിഷപ് ധർമ്മരാജ് റസാലത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കാരക്കോണം മെഡിക്കൽ കോലേജ് അഡ്മിഷന് വാങ്ങിയ തലവരി പണത്തിലൂടെ സന്പാദിച്ച കള്ളപ്പണം വിദേശനാണയ ചട്ടം ലംഘിച്ച് വെളുപ്പിച്ചെന്ന സംഭവത്തിലാണ് ഇഡി അന്വേഷണം നടത്തിയത് .

ബിഷപ്പിന് പുറമെ കോളേജ് ഡയറക്ടർ ഡോ ബെന്നറ്റ് അബ്രഹാമിനെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്. മൂന്ന് തവണയാണ് ഇരുവരെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ബിഷപ്പിനു പുറമേ സഭാ സെക്രട്ടറി ടി.ടി.പ്രവീൺ അടക്കമുള്ളവരാണ് കേസിലെ കൂട്ട് പ്രതികൾ. അന്വേഷണത്തിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ ഇഡി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തിരിച്ച് അയച്ചിരുന്നു.

Related Articles

Latest Articles