Sunday, October 25, 2026

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്ക് വീണ്ടും ഇ.ഡി നോട്ടീസ് അയച്ചു;21 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശം

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും നോട്ടീസയച്ച് എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. ചോദ്യം ചെയ്യലിനായി ഈ മാസം 21 ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. കോവിഡിനെ തുടര്‍ന്ന് സോണിയയുടെ ആരോഗ്യനില വഷളായത് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സാവകാശം ലഭിച്ചിരുന്നു. ഇത് 22ന് അവസാനിക്കാനിരിക്കെയാണ് പുതിയ സമന്‍സ്.

ചോദ്യം ചെയ്യലിനായി ജൂണ്‍ 23ന് ഇഡി ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സോണിയ കൂടുതല്‍ സമയം തേടിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ ശ്വാസകോശ അണുബാധയില്‍ നിന്ന് മുക്തയാകുന്നത് വരെ സാവകാശം വേണമെന്നാണ് സോണിയ കത്തിലൂടെ ആവശ്യപ്പെട്ടത്. രോഗമുക്തയാകാന്‍ കുറച്ച് ആഴ്ചകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷയുടെ ആവശ്യം. തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍ നീട്ടിവെയ്ക്കാനുള്ള ഇഡിയുടെ തീരുമാനം.

Related Articles

Latest Articles