Friday, May 17, 2024
spot_img

‘അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണം’; മദ്യനയ അഴിമതി കേസിൽ ദില്ലി ഹൈക്കോടതിയിൽ പുതിയ ​ഹർജി നൽകി കെജ്‍രിവാൾ

ദില്ലി: മദ്യനയ കുംഭകോണക്കേസിൽ ദില്ലി ഹൈക്കോടതിയിൽ പുതിയ ​ഹർജി നൽകി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കേസുമായി ബന്ധപ്പെട്ട് ഇഡി നൽകിയ സമൻസുകളെ സംബന്ധിച്ചാണ് ഹർജി സമർപ്പിച്ചത്. ഇഡി തന്നെ അറസ്റ്റ് ചെയ്യാനുളള നീക്കം നടത്തുന്നുവെന്നും തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോട് നിര്‍ദേശിക്കണമെന്നുമാണ് ഹർജിയിൽ പറയുന്നത്. തനിക്കെതിരെ ഇഡി കടുത്ത നടപടികള്‍ സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്നും ഹർജിയിൽ പറയുന്നു. ഉറപ്പ് ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കെജ്‍രിവാൾ വ്യക്തമാക്കി.

ജസ്റ്റിസ് സുരേഷ് കുമാർ കൈത് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കും. മദ്യമയ കുംഭക്കോണ കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇതുവരെ ഒമ്പത് സമൻസുകളാണ് ഇഡി അയച്ചിട്ടുള്ളത്. ഇഡി സമൻസ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ദില്ലി ഹൈക്കോടതി കഴിഞ്ഞ ദിവസം ഇഡിയുടെ നിലപാട് അന്വേഷിച്ചിരുന്നു.

ഇഡി അറസ്റ്റ് ചെയ്യുമെന്ന് കെജ്‌രിവാളിന് ആശങ്കയുണ്ടെന്നും സംരക്ഷണം ഏർപ്പെടുത്തിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.

Related Articles

Latest Articles