Friday, March 29, 2024
spot_img

ഐഎന്‍എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും

ദില്ലി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ചിദംബരത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെയും ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. ഇരുവരെയും വിചാരണ ചെയ്യാന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന്‍റെ അനുമതി ഡയറക്ടറേറ്റിന് ലഭിച്ചിരുന്നു

യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ പി ചിദംബരം ചട്ടം ലംഘിച്ച്‌ അധികാര ദുര്‍വിനിയോഗം നടത്തി ഐഎന്‍എസ് മീഡിയാ കമ്പനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ അനുമതി നേടിക്കൊടുത്തെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്‍റെ ചട്ടപ്രകാരം 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുള്ളൂ. എന്നാല്‍ ഇത് ലംഘിച്ച്‌ 305 കോടി രൂപ കമ്പനി വാങ്ങി.

ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം കേസില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി കാര്‍ത്തി ഇന്നലെ ജാംനഗറിലെ ഇഡി ഓഫീസില്‍ ഹാജരായി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞഫെബ്രുവരിയില്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.

Related Articles

Latest Articles