Saturday, April 20, 2024
spot_img

മുച്ചിലോട്ട് ഭഗവതിമാർ കളിയാടി :പെരുങ്കളിയാട്ടത്തിന് പയ്യന്നൂർ സാക്ഷിയായത് 12 വർഷങ്ങൾക്കു ശേഷം

പയ്യന്നൂര്‍: 12 വര്‍ഷങ്ങള്‍ക്കു ശേഷം പയ്യന്നൂര്‍ പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഭഗവതിമാരുടെ തിരുമുടി ഉയര്‍ന്നു. രണ്ട് മുച്ചിലോട്ട് ഭഗവതി കോലങ്ങള്‍ ഒരേ സമയം ക്ഷേത്ര തിരുമുറ്റത്ത് കെട്ടിയാടുക എന്ന അപൂര്‍വ്വ കാഴ്ച്ചക്ക് സാക്ഷ്യംവഹിക്കാൻ പയ്യന്നൂരിനായി .

അഞ്ചു തവണ ക്ഷേത്രം വലം വച്ച്‌ ഭഗവതിമാര്‍ മണികിണറില്‍ തിരുരൂപം നോക്കികണ്ടു.

ഇരുകൈകളിലും പന്തങ്ങളേന്തി ദേവിമാര്‍ ഭക്തജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് ഇന്ന് പുലർച്ചെ വരെ ക്ഷേത്രമുറ്റത്ത് കളിയാടി . മാസങ്ങളായി ഒരേമനസ്സോടെ നാട്ടുകാര്‍ നടത്തിയ തയ്യാറെടുപ്പുകള്‍ക്ക് നല്ല ഫലമേകിക്കൊണ്ട് പെരുങ്കളിയാട്ടത്തിന് ശുഭപര്യവസാനമായി. മുച്ചിലോട്ട് ഭഗവതിമാരുടെ തിരുമുടി ഉയരുന്ന ശുഭമുഹൂര്‍ത്തത്തിനായി ഇനി 12 വർഷം കാത്തിരിക്കണം .

Related Articles

Latest Articles