ദില്ലി : മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കെ.കവിതയെ ഇന്ന് ഇഡി ചോദ്യം ചെയ്യും.മദ്യനയക്കേസിൽ കവിതയുടെ പങ്ക് ഇ ഡി കണ്ടെത്തിയിരുന്നു.എന്നാൽ അതിൽ വ്യക്തത വരുത്താനാണ് കവിതയെ ചോദ്യം ചെയ്യുന്നത്. കവിതയോട് ഇ ഡി ഹാജരാകുവാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു.എന്നാൽ തനിക്ക് മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉണ്ടെന്ന് കാണിച്ച് കവിത ഇ ഡിക്ക് കത്ത് നൽകിയിരുന്നു.രാവിലെ 11 മണിക്കാണ് കവിത ദില്ലി ഇഡി ഓഫീസിൽ ഹാജരാവുക.
നേരത്തെ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്രൻ പിള്ളക്ക് ഒപ്പമാണ് കവിതയെ ചോദ്യം ചെയ്യുക. ഇന്നലെ കവിതയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ വനിതാ സംവരണം ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിൽ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കൾ സഹകരിച്ചിരുന്നു. കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന വിമർശനം ശക്തമായി പ്രതിപക്ഷം ഉന്നയിക്കുന്പോഴാണ് കവിതയുടെ ചോദ്യം ചെയ്യൽ.

