Monday, April 29, 2024
spot_img

ശിവശങ്കറിന്റെ നിസഹകരണ മനോഭാവത്തിനെതിരെ പുതിയ നീക്കവുമായി ഇ ഡി ; സുഹൃത്തായ ചാർട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്

കൊച്ചി : ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ ശിവശങ്കർ ചോദ്യം ചെയ്യലിന് സഹകരിക്കാത്തതിനെതിരെ പുതിയ നീക്കവുമായി ഇഡി. ലോക്കർ തുടങ്ങിയ ചാർട്ടേഡ് അക്കൗണ്ടന്റന്
ഇ ഡി നോട്ടീസ് അയച്ചു. വേണുഗോപാൽ അയ്യർ എന്ന ശിവശങ്കരന്റെ സുഹൃത്തായ ചാർട്ടേഡ് അക്കൌണ്ടന്റിനാണ് നോട്ടീസ് നൽകിയത്. ഇദ്ദേഹത്തോട് നാളെ കൊച്ചിയിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

ശിവശങ്കരന്റെ നിർദ്ദേശപ്രകാരം ഇദ്ദേഹത്തിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റും ആയ വേണുഗോപാലാണ് , സ്വപ്ന സുരേഷിനായി ലോക്കർ തുടങ്ങിയതെന്നാണ് സ്വപ്ന നൽകിയ മൊഴി. എന്നാൽ ഈ വാദത്തെ ശിവശങ്കർ പൂർണമായും നിഷേധിക്കുകയായിരുന്നു. ഈ നിസഹകരണ മനോഭാവം തകർക്കാനാണ് ഇ ഡിയുടെ ശ്രമം.

Related Articles

Latest Articles