Friday, October 30, 2026

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസ്; പ്രതികളായ മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ED യുടെ സമൻസ്, ഈ മാസം 11 നും അടുത്തമാസം 12നും ഹാജരാകണം

വയനാട്: പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ പ്രതികളായിട്ടുള്ള മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളോട് ഹാജരാവാൻ ED സമൻസ് നൽകി. ഈ മാസം 11 നും അടുത്തമാസം 12നും കോഴിക്കോട് ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. മുൻ ബാങ്ക് പ്രസിഡണ്ട് കെ കെ അബ്രഹാം,, ബാങ്ക് വൈസ് പ്രസിഡന്റ് ടോമി തേക്കുമല ബാങ്ക് ഭരണ സമിതി അംഗങ്ങളായ മണി പാമ്പനാൽ ,ബിന്ദു ചന്ദ്രൻ, സുജാത ദിലീപ്, വി.എം. പൗലോസ്, ബാങ്ക് സെക്രട്ടറി രമാദേവി. ലോൺ സെക്ഷൻ ക്ലാർക്ക് പി.യു തോമസ് , തട്ടിപ്പിന്റെ ഇടനിലക്കാരൻ സജീവൻ കൊല്ലപള്ളി എന്നിവരാണ് വിജിലൻസ് റജിസ്ട്രർ ചെയ്ത കേസിലെ പ്രതികൾ.

മുൻപ് ഇ.ഡി എറണാകുളം ഓഫീസിലെ ഉദ്യോഗസ്ഥർ ബാങ്കിലും മുൻ ബാങ്ക് പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാമിന്റെ വീട്ടിലും സജീവൻ കൊല്ലപ്പള്ളിയുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. കെ കെ അബ്രഹാം മുൻ ബാങ്ക് സെക്രട്ടറി രമാദേവി , ബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗം വി എം പൗലോസ് . തട്ടിപ്പിന്റെ മുഖ്യ ഇടനിലകാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവർ ജയിലിലാണ്.. പല ഭരണസമിതി അംഗങ്ങൾക്കും എതിരെ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇഡിയുടെ ഇടപെടൽ.

Related Articles

Latest Articles