ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു വിഷയമാണ് സ്‌കൂളുകളിൽ ലൈംഗിക വിദ്യാഭ്യാസം വേണം എന്നത് നിരവധിപേരാണ് ഇതിനെ എതിർത്തും, അനുകൂലിച്ചും എത്തുന്നത്. വനിത കമ്മീഷന്റെ പുതിയ അധ്യക്ഷ അഡ്വ പി സതീദേവി പറഞ്ഞത് പൂർണമായും ശരിയെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ.
സ്‌കൂളുകളിൽ മാത്രമല്ല, വിദ്യാഭ്യാസം പൂർത്തിയാക്കി വലിയ പദവികളിൽ ഇരിക്കുന്നവർക്ക് കൂടി ലൈംഗിക വിദ്യാഭ്യാസം സാധ്യമാക്കേണ്ടതാണ് കേരളത്തിലെ സാഹചര്യം എന്ന് വ്യക്തമാക്കുന്നു ഇത്.

