പാലക്കാട്: ധോണിയിലെ കാട്ടുകൊമ്പൻ പി ടി സെവനെ പിടിക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. കൊമ്പനെ പിടികൂടാനുള്ള സ്ഥലം ദൗത്യ സംഘം മാർക്ക് ചെയ്തു. മയക്കുവെടി ഉടൻ ഉണ്ടാകും. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യത്തിനായി സംഘം സജ്ജരായെങ്കിലും ആറേകാലോടെയാണ് ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചത്.ധോണി കോര്‍മയ്ക്ക് അടുത്ത് അരിമണി ഭാഗത്ത് ആനയെ കണ്ടെത്തിയതോടെയാണ് ദൗത്യം ആരംഭിച്ചത്. രണ്ട് സംഘമായി തിരിഞ്ഞാണ് ദൗത്യസംഘം ദൗത്യത്തിന് ഇറങ്ങിയിരിക്കുന്നത്. . ഉൾക്കാടിലോ ജനവാസമേഖലയിലോ വച്ച് ആനയെ വെടിവയ്ക്കില്ലെന്ന് സംഘം നേരത്തെ തീരുമാനിച്ചിരുന്നു
വനാതിര്‍ത്തിയിൽ മാർക്ക് ചെയ്തയിടത്തേക്ക് ആന പ്രവേശിച്ചാൽ ഉടൻ വെടിവയ്ക്കാനാണ് സംഘത്തിൻ്റെ നീക്കം. മയക്കുവെടി വയ്ക്കാൻ ഡോ.അരുണ്‍ സക്കറിയയും ഫോറസ്റ്റ് സ്റ്റേഷനിൽ സജ്ജനായി കഴിഞ്ഞു. മയക്കുവെടിയേറ്റ ശേഷം 45 മിനിറ്റ് കൊണ്ടു മാത്രമേ ആന മയങ്ങൂ എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇത്രസമയം കൊണ്ട് ഏഴര കിലോമീറ്റര്‍ വരെ ആനകൾ ഓടിയ ചരിത്രമുണ്ട്. അതിനാൽ ആന ജനവാസമേഖലയിലേക്കോ മറ്റോ നീങ്ങുന്ന പക്ഷം കുങ്കിയാനകളെ ഇറക്കി കൊമ്പനെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ് വനംവകുപ്പിൻ്റെ തന്ത്രം.

