Friday, October 2, 2026

തെരുവ് നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് ; ആശങ്കപെടേണ്ടെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് ; വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ നിർദ്ദേശം

കൊല്ലത്ത് നായ്ക്കളിൽ കനൈൻ ഡിസ്റ്റംബർ വൈറസ് പടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ചത്തത് നിരവധി തെരുവ് നായ്ക്കളാണ്. എന്നാൽ ഈ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരുന്നു. നായ്ക്കളിൽ നിന്നും നായ്ക്കളിലേക്ക് മാത്രമാണ് വൈറസ് പടരുക. നായ്ക്കളുടെ തലച്ചോറിനെയാണ് വൈറസ് ബാധിക്കുന്നത്. ഭക്ഷണം കഴിക്കാനാകാത്ത വിധം തളർന്ന അവസ്ഥയിലേക്ക് മാറി രണ്ടാഴ്ച്ചയ്ക്കകം ഇവ ചാകും. നവംബറിൽ കൊല്ലം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിലാണ് രോഗം ആദ്യം കണ്ടത്.

പേ വിഷബാധയുടെ സമാനലക്ഷണങ്ങളാണ് കനൈൻ ഡിസ്റ്റംബർ വൈറസ് ബാധയേറ്റ നായകളും പ്രകടിപ്പിക്കുക. വളർത്ത് നായ്ക്കൾക്ക് പ്രതിരോധ കുത്തിവയ്പ്പെടുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു .

Related Articles

Latest Articles